ചേർത്തല: അന്ത്യോദയ, അന്നയോജന (മഞ്ഞ,എ.എ.വൈ), മുൻഗണന (പിങ്ക്,പി.എച്ച്.എച്ച്) റേഷൻ കാർഡിൽ ഉൾപ്പെട്ട അർഹരായവർ റേഷൻ കടകളിൽ എത്തി മസ്റ്ററിംഗ് പൂർത്തിയാക്കണം. മസ്റ്ററിംഗ് നടത്താത്ത കാർഡ് ഉടമകൾക്ക് അർഹമായ റേഷൻ വിഹിതം ഏപ്രിൽ മാസം മുതൽ ലഭിക്കില്ല.
അനർഹമായി കൈവശംവച്ചിരിക്കുന്ന അന്ത്യോദയ,അന്നയോജന റേഷൻ കാർഡുകൾ ചേർത്തല താലൂക്ക് സപ്ലൈ ഓഫിസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് തരംമാറ്റണമെന്നും അന്ത്യോദയ അന്നയോജന മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ട അനർഹരായവർ മസ്റ്ററിംഗ് നടത്തരുതെന്നും മാർച്ച് 31 മുൻപ് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നും സപ്ലൈ ഓഫിസർ അറിയിച്ചു.