ആലപ്പുഴ:ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫ് എം.പയുടെ കഴിഞ്ഞ 5 വർഷക്കാലയളവിലെ വികസനരേഖയുടെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന മന്ത്രിമാർ, എം.എൽ.എ.മാർ, എൽ.ഡി.എഫ്. നേതാക്കൾ എന്നിവർ പങ്കെടുക്കും.