ചേർത്തല: ബി.പി.എൽ ലിസ്​റ്റിൽ നിന്നും പുറത്താക്കപ്പെട്ടുയെന്നാരോപിച്ച് തീരദേശ മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ച് 2017 ൽ ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്റിയുടെ ചേർത്തലയിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ്,കോൺഗ്രസ് നേതാക്കളെ കോടതി വെറുതെ വിട്ടു.
കെ.പി.സി.സി സെക്രട്ടറി എസ്.ശരത്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.പി. വിമൽ,കോൺഗ്രസ് നേതാക്കളായ ബാബു ആന്റണി,കെ.എസ്.തങ്കച്ചൻ,ഹെർബിൻ പീ​റ്റർ, സിബി പൊള്ളയിൽ എന്നിവരെയാണ് ചേർത്തല ജൂഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ് കോടതി വെറുതെ വിട്ടത്. പ്രതികൾക്കുവേണ്ടി അഡ്വ. സി.ഡി.ശങ്കർ ഹാജരായി