
മാന്നാർ: പാവുക്കര എം.ഡി.എൽ.പി സ്കൂളിന്റെ 123-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും, പുതിയതായി നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനവും കാതോലിക്കേറ്റ് എം.ഡി സ്‌കൂൾസ് മാനേജർ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ലേഖനകുമാരി അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സുജ വർഗീസ് സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് മറിയാമ്മ കെ.ഒ.വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങന്നൂർ എ.ഇ.ഒ സുരേന്ദ്രൻ പിള്ള മുഖ്യപ്രഭാഷണവും, കോർഡിനേറ്റർ ഫാ.സി.വി. ഉമ്മൻ അനുഗ്രഹപ്രഭാഷണവും നടത്തി.