
ആലപ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ചത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് വരുത്തി, ജീവനക്കാർക്ക് ലഭിക്കാനുള്ള ഡി.എ.കുടിശ്ശിക നൽകാതിരിക്കാനാണെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി ജെ. മഹാദേവൻ ആരോപിച്ചു. 4600കോടി രൂപ നികുതി കുടിശ്ശിക ഇനത്തിൽ കേന്ദ്രം കേരളത്തിന് നൽകിയിട്ടും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് പറയുന്നത്. അടവുനയംമാറ്റി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലെങ്കിൽ കേരളത്തിന്റെ പൊതു സാമ്പത്തികസ്ഥിതി അവതാളത്തിലാകുമെന്നും മഹാദേവൻ പറഞ്ഞു.