അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ കർഷകരുടെ നെല്ലുൽപ്പാദക ബോണസ് കുടിശിക ഉടൻ നൽകണമെന്ന് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 1116 ഏക്കറിൽ കൃഷി ചെയ്യുന്ന കർഷകരുടെ ബോണസ് കുടിശികയായ 38,21,900 രൂപ ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി. മണ്ഡലം ഭാരവാഹികളായി പി.ഉണ്ണിക്കൃഷ്ണൻ പുത്തൻമഠം, പി.എ. കുഞ്ഞുമോൻ (വൈസ് പ്രസിഡന്റുമാർ), മധു ടി.കാട്ടിൽചിറ, പി.എ.ഷിഹാബുദ്ദീൻ പോളക്കുളം (ജനറൽ സെക്രട്ടറിമാർ ), എൽ. ലതാകുമാരി (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.