
അമ്പലപ്പുഴ: കോമന വെളിയിൽ കാവ് ശ്രീ ദുർഗ്ഗ-ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി കൊടിയേറ്റി. 11ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം പ്രസിഡന്റ് രാജു വെളിയിൽ, സെക്രട്ടറി എസ്. സുഭാഷ് കൃഷ്ണാലയം , ഖജാൻജി ബി.പ്രദോഷ് വെളിം പറമ്പ്, മഹിളാസമിതി പ്രസിഡന്റ് മഹിളാമണി ജസ്റ്റിൻ, സെക്രട്ടറി പ്രീതി ഋഷികേശൻ , ഖജാൻജി സുജാത വിജയൻ തുടങ്ങിയവർ നേതൃത്വം നൽകും. കളകാഭിഷേകം, ദേശ താലപ്പൊലി, പള്ളിവേട്ട ,തിരി പിടുത്തം , കലാപരിപാടികൾ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും.