
അമ്പലപ്പുഴ: അപകടസാദ്ധ്യത കൂടിയ കവലകളിൽ അമ്പലപ്പുഴ ലയൺസ് ക്ലബ് സ്ഥാപിച്ച കോൺവെക്സ് മിററുകളുടെ ഉദ്ഘാടനം നടന്നു.അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ശോഭ ബാലൻ ഉദ്ഘാടനം ചെയ്തു.വെള്ളാഞ്ഞിലി ക്രോസ് റോഡ്, താന്നി പാലം, മൂടാംമ്പാടി ക്ഷേത്രത്തിന് സമീപം, കരുമാടി മാമൂട് ജംഗ്ഷൻ എന്നിവിടങ്ങളിലാണ്
ആദ്യഘട്ടമായി മിറർ സ്ഥാപിച്ചത്. കരുമാടി ഫ്ലാഷിന്റെ സഹകരണത്തോടെ നടന്ന സമ്മേളനത്തിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ബോബി ജോർജ് അദ്ധ്യക്ഷനായി. അമ്പലപ്പുഴ മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ സജീവ് കെ. ശർമ്മ ബോധവത്ക്കരണ ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ആർ. ജയരാജ്, ഗ്രാമപഞ്ചായത്തംഗം ശ്രീലേഖ , ഫ്ലാഷ് സെക്രട്ടറി രാഹുൽ ,ലയൺസ് ക്ലബ് ഭാരവാഹികളായ ടി.കെ.അരുൺ, അനി വിജയൻ, പി.എസ്.ദേവരാജ്, ജി.മോഹൻ, കെ.ചന്ദ്രമോഹൻനായർ, എൻ.ഹരിദാസ്, ജോർജ്ജ് ഔസേപ്പ് തുടങ്ങിയവർ സംസാരിച്ചു.