sfed

ആലപ്പുഴ: പി.എൻ.പണിക്കരുടെ 115-ാം ജന്മദിനത്തോടനുബന്ധിച്ച് ആലപ്പുഴ പി.എൻ. പണിക്കർ ഫൗണ്ടേഷൻ എസ്.എൽ പുരം ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രത്തിൽ സംഘടിപ്പിച്ച അനുസ്മരണവും സ്ത്രീ സുരക്ഷാസെമിനാറും മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. മികച്ച അങ്കണവാടി വർക്കർ, ഹെൽപ്പർ എന്നിവരെയും കവി വയലാർ ഗോപാലകൃഷ്ണനെയും ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ രവി പാലത്തുങ്കൽ അദ്ധ്യക്ഷനായി. സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി.ആർ.മഹിളാമണി മുഖ്യാതിഥിയായിരുന്നു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാഭായി, മാലൂർ ശ്രീധരൻ, കെ.നാസർ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം സ്വാഗതവും ട്രഷറർ രാജു പള്ളിപ്പറമ്പിൽ നന്ദിയും പറഞ്ഞു.