
ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുമാരപുരം എരിയ്ക്കാവ് സുനിൽ നിവാസിൽ സോമദത്തൻ (77) ആണ് മരിച്ചത്. ദേശീയപാതയിൽ താമല്ലാക്കൽ കെ.വി ജെട്ടി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. പമ്പിൽ നിന്ന് പെട്രോൾ നിറച്ച ശേഷം റോഡിലേക്ക് കയറുന്നതിനിടയിൽ എറണാകുളത്തേക്ക് പോവുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ :പരേതയായ നളിനി. മക്കൾ: ആശാദത്ത്, പരേതനായ സുനിൽദത്ത്. മരുമക്കൾ: അശോകൻ, ദീപ്തി. സംസ്കാരം ഇന്ന് രാവിലെ 11ന്.