
ആലപ്പുഴ: സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച അതുല്യ വനിതാസംഗമം ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സി.മെമ്പർ ഷീല ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകരായ സിസ്റ്റർ കല സാംസൺ,നാജ എം, മാധ്യമ പ്രവർത്തക കെ.ആർ.ധന്യ, അധ്യാപിക മായബായി തുടങ്ങിയവരെ ആദരിച്ചു. അമ്മമാരെ സംസ്ഥാന കോ -ഓർഡിനേറ്റർ അഡ്വ.രാജൻ കെ. നായരും പ്രതിഭകളെ സ്കൂൾ മാനേജർ ഫാദർ പോൾ ജെ. അറയ്ക്കലും ആദരിച്ചു. ഹെഡ്മാസ്റ്റർ അലക്സ് പി.ജെ.സ്വാഗതവും ജില്ലാകമ്മിറ്റി അംഗം സുമി അനിൽകുമാർ നന്ദിയും പറഞ്ഞു.