ചേർത്തല: ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 9ന് രാവിലെ 10.30ന് തിരൂർ വാഗൺട്രാജഡി ടൗൺഹാളിൽ നടക്കും. മന്ത്റി വി. അബ്ദുറഹ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മജീദ് മൈബ്രദർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാന തലത്തിൽ പതാകദിനം ആചരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി റുയേഷ് കോഴിശേരി, ജില്ലാ പ്രസിഡന്റ് ആഷ്ലി റാം, ജില്ലാ സെക്രട്ടറി എം.മഹേഷ്,എം.സന്തോഷ് കുമാർ, ആൽബിൻ ആന്റണി എന്നിവർ അറിയിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ സമ്മേളനത്തിൽ കുറുക്കോളി മൊയ്തിൻ എം.എൽ.എയും അംഗത്വസർട്ടിഫിക്ക് വിതരണം എ.പി. അനിൽകുമാർ എം.എൽ.എയും നിർവഹിക്കും.സംസ്ഥാനത്ത് 5200 ഓളം അംഗങ്ങളിൽ നിന്ന് 1000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പേപ്പർ, മഷി, വൈദ്യുതി ചാർജ് തുടങ്ങിയവയുടെ നിരക്ക് കൂടിയതിനാൽ സംസ്ഥാനത്ത് ഫോട്ടോസ്റ്റാറ്റ് നിരക്ക് കോപ്പിക്ക് 4 രൂപയാക്കി ഉയർത്തിയെന്നും ഭാരവാഹികൾ അറിയിച്ചു.