ചേർത്തല: സഭാസിനഡ് അംഗീകരിച്ച ഏകീകൃത വിശുദ്ധ കുർബാന സമർപ്പണം എറണാകുളം അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കാതെ അട്ടിമറിക്കുകയാണെന്നാരോപിച്ച് മാർത്തോമാ നസ്രാണിസംഘം പ്രതിഷേധത്തിൽ . ഇതിന്റെ ഭാഗമായി 5ന് എറണാകുളം മെറൈൻ ഡ്രൈവിൽ അവകാശ പ്രഖ്യാപന റാലിയും സമ്മേളനവും നടത്തും. വിശ്വാസറാലി 5ന് 3.30ന് നടക്കും. തുടർന്ന് സമ്മേളനം.അതിരൂപതയിലെ 16 ഫൊറോനകളിൽ നിന്നുള്ള വിശ്വാസികളെയും അണിനിരത്തുമെന്ന് എം.ടി.എൻ.എസ് ചേർത്തല ഫൊറോന പ്രസിഡന്റ് അഡ്വ.തോമസ് താളനാനി,പള്ളിപ്പുറം ഫൊറോന പ്രസിഡന്റ് ജോസ്.കെ.വർഗീസ്, ജോളിജേക്കബ് മാടമന,ടെൻസൺപുളിക്കൽ,എം.സി.ചാക്കോ മാങ്കുഴിക്കരി എന്നിവർ അറിയിച്ചു.