ചേർത്തല: ചേർത്തല നഗരത്തിലും നഗരാതിർത്തിയിലുമായി മൂന്നിടങ്ങളിൽ ബൈക്കിലെത്തിയ സംഘത്തിന്റെ മാലപൊട്ടിക്കൽ. രണ്ടിടത്ത് മാലപൊട്ടിക്കാനായില്ല. ദേശീയപാതയിൽ മതിലകത്ത് മരുമകന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ടരപവൻ വരുന്ന മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നു. മായിത്തറ കിഴക്കേവളിയിൽ സുശീല(60)യുടെ മാലയാണ് കഴിഞ്ഞ ദിവസം കവർന്നത്. രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം.
മാരാരിക്കുളം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അതേദിവസം തന്നെ നഗരത്തിൽ ശക്തീശ്വരത്തും ഗേൾസ് സ്‌കൂളിനു സമീപവും സ്ത്രീകളുടെ മാലപൊട്ടിക്കാൻ ശ്രമങ്ങൾ നടന്നു.