df

മുഹമ്മ: ജില്ലാ പഞ്ചായത്ത്‌ 50 ലക്ഷം രൂപ വിനിയോഗിച്ച് മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ നിർമിച്ച സ്പോർട്സ് ടർഫ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി. രാജേശ്വരി അദ്ധ്യക്ഷയായി. കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരം സുഷാന്ത് മാത്യു കായികതാരങ്ങളെ ആദരിച്ചു. മികച്ച പ്രവർത്തന നടത്തിയ എൽ.എസ്.ജി.ഡി എക്‌സിക്യുട്ടീവ് എൻജിനിയർ ജിജി തോമസ്, അസിസ്റ്റന്റ് എൻജിനിയർ എം.ബി.സുനിൽകുമാർ, കരാറുകാരൻ ഷാഹുൽ എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി.

ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി. പ്രിയ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. വി. അജിത് കുമാർ, വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത്, പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ഉദയമ്മ, കെ.പി.ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി.എ.സബീന, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, സെക്രട്ടറി എൻ.പ്രദീപ്കുമാർ, ഫുട്ബാൾ അസോ.പ്രസിഡന്റ് അഡ്വ. കുര്യൻ ജെയിംസ്, പ്രധാനാദ്ധ്യാപിക എം.കെ.സുജാത കുമാരി, കായികാദ്ധ്യാപികമാരായ പി.പി. മിനിമോൾ, അനൂപ വിനു, പി.ടി.എ പ്രസിഡന്റ് സി. എച്ച് .റഷീദ്, വൈസ് പ്രസിഡന്റ് ജോസ് ചാക്കോ, എസ്.എം.സി ചെയർമാൻ മുഹമ്മദ്‌ മുസ്തഫ, വൈസ് ചെയർമാൻ എസ്. ഷിഹാബുദ്ദീൻ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി കെ.ആർ.ദേവദാസ് എന്നിവർ സംസാരിച്ചു.