
മാവേലിക്കര- കേരള ഹയർ സെക്കണ്ടറി വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസൻ്റ് കൗൺസലിംങ് സെൽ ആലപ്പുഴ ജില്ലയിലെ മികച്ച കരിയർ ഗൈഡ് അവാർഡ് മറ്റം സെൻ്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ വർഗീസ് പോത്തൻ നേടി. ആലപ്പുഴ ജില്ലയിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂളുകളിൽ കരിയർ ക്ലാസുകൾ, ജില്ലാതല ശില്പശാലകൾ, സി.യു.ഇ.റ്റി പരിശീലനം, കരിയർ എഫ്.എം, കരിയർ സഹായ കേന്ദ്രം എന്നിവിടങ്ങളിലെ മികച്ച പങ്കാളിത്ത സേവനങ്ങൾ മുൻ നിർത്തിയാണ് അവാർഡ്. നാഷണൽ സർവ്വീസ് സ്കീം മികച്ച പ്രോഗ്രാം ഓഫീസർ, ഗ്ലോബൽ ടീച്ചർ പുരസ്കാരം, ലയൺസ് ക്വസ്റ്റ് പുരസ്കാരം, എയർ ഇന്ത്യ അധ്യാപക പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. കണ്ണമംഗലം ഗവ.യു പി സ്കൂൾ അധ്യാപിക പ്രിയാനിസ് ആണ് ഭാര്യ. മക്കൾ ആൽഫിൻ വി. പോത്തൻ, അലൻ വി. പോത്തൻ.