
മാവേലിക്കര : നിർമാണ ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് മണ്ണാനേത്ത് പുത്തൻ വീട്ടിൽ മുരുകനാണ് (46) മരിച്ചത്. കണ്ടിയൂരുള്ള വീട്ടിൽ നിർമാണ ജോലി ചെയ്യവേ വീട്ടിനുള്ളിൽ വലിച്ചിരുന്ന ഇലക്ട്രിക് വയറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കൾ: അഭിജിത്, അനഘ.