ചേർത്തല: കണ്ടമംഗലം ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിൽ ചണ്ഡികാഹോമം ഇന്ന് നടക്കും. കേരളത്തിൽ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടക്കുന്ന ചടങ്ങാണിത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ദേവതകളുടെ ഐക്യ സ്വരൂപമായ ചണ്ഡികാദേവിയെ ആരാധിക്കുന്നത് മഹാഅനുഗ്രഹമായാണ് ഭക്തർ കാണുന്നത്. ക്ഷേത്രം തന്ത്രി ജിതിൻ ഗോപാലിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ്. നാലു ദിവസമായി നടക്കുന്ന പരിഹാര ചടങ്ങുകൾ ഇന്ന് സമാപിക്കും.