rajagiry

കോട്ടയം: ഇത്തവണ കൂടുതൽ ഇനങ്ങളിൽ മത്സരിക്കണമെന്നത് കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥികളുടെ വാശിയായിരുന്നു. അതും സ്വയം പരീശീലിച്ച്. കോൽക്കളിയിൽ മാത്രമാണ് പുറത്ത് നിന്ന് സഹായം തേടിയത്. ഒപ്പനയ്ക്കും, തിരുവാതിരയ്ക്കും, മാർഗംകളിയ്ക്കും ചുവടുകൾ തനിയെ കണ്ടെത്തി. പൂർണ്ണ പിന്തുണയുമായി കോളേജ് അധികൃതരും. കോളേജ് തലത്തിൽ ഓഡിഷൻ നടത്തിയാണ് ടീമിനെ തിരഞ്ഞെടുത്തത്. മുമ്പ് സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് പരിചയസമ്പന്നരായ വിദ്യാർത്ഥികൾ നേതൃത്വം നൽകി. മുമ്പ് വേദിയിലവതരിപ്പിച്ചിട്ടുള്ള പാട്ടുകൾ തന്നെ തിരഞ്ഞെടുത്തു. യൂ ട്യൂബ് നോക്കി സ്റ്റെപ്പുകൾ വശത്താക്കി. ഒരു മാസത്തോളം തുടർച്ചയായ പരിശീലനം. നേടിയാണ് രംഗത്തെത്തിയത്. വേദിയിലെത്തിയപ്പോൾ ആത്മവിശ്വാസവും വാനോളം. ഇന്നലെ ഒന്നാം വേദിയിൽ നടന്ന മാർഗംകളിയിൽ മരിയയും, ജാനറ്റും പാദങ്ങൾ ആലപിച്ചപ്പോൾ, ആൻ മാർത്ത, അന്ന, ലയോന, മേഘ, ഏയ്ഞ്ചൽ, നിഖിത എന്നിവർ ചുവടുകൾവച്ചു.