marga

കോട്ടയം : മാസങ്ങൾ നീണ്ടു പരിശീലനത്തിന്റെ ക്ഷീണം, പൊള്ളുന്ന ചൂട്, നിർജ്ജലീകരണം, ഒപ്പം ടെൻഷനും...മാർഗം കളി വേദിയിൽ മത്സരാർത്ഥികൾ ഒന്നൊന്നായി കുഴഞ്ഞു വീഴുമ്പോൾ സദസ്സും ആശങ്കയിലായി. കാലിന് പരിക്കേറ്റ് നടക്കാൻ കഴിയാതെ വന്നവരെ സംഘാടകർ വാരിയെടുത്താണ് ആശുപത്രിയിലേക്ക് ഓടിയത്. അപകടങ്ങളുടെ എണ്ണം കൂടി വന്നയതോടെ സംഘാടകർ സജ്ജീകരിച്ചിരുന്ന വാഹനത്തിന് സദാ ഓട്ടമായിരുന്നു. മത്സരത്തിനിടെ ചുവടും തെറ്റിയും, പാട്ട് മറന്നും, കാലിടറിയും പലരും പകച്ചു നിന്നു. വളരെ വേഗതയിൽ ചുവടുവയ്ക്കേണ്ട ഇനമായതിനാൽ പലർക്കും ബാലൻസ് തെറ്റി. നേരിയ പിഴവ് പോലും പോയിന്റ് നിലയെ ബാധിക്കും. അതിവേഗത്തിൽ കളിക്കുമ്പോൾ പലരുടെയും ആഭരണങ്ങൾ ഊരിത്തെറിച്ച് പോയി. 28 ടീമുകളാണ് മാർഗംകളി മത്സരത്തിൽ മാറ്റുരച്ചത്.