
മാന്നാർ: പരുമല ടാഗോർ ലൈബ്രറിയുടെ നേതൃത്വത്തിൽ സെമിനാറും അവാർഡ് ജേതാക്കളെ അനുമോദിക്കലും നടന്നു. അനുമോദന സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.എ.ലോപ്പസ് അദ്ധ്യക്ഷത വഹിച്ചു. ഫോക് ലോർ അവാർഡ് ജേതാവ് പി.കെ. പിതാംബരൻ, മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരം നേടിയ ജിസ് ഡൊമിനിക്, ജൻസി മറിയം യോഹന്നാൻ എന്നിവരെ ആദരിച്ചു.ഡോ.കെ.എ.സുധാകരകുറുപ്പ് സെമിനാറിൽ വിഷയാവതരണം നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജി ആർ.പണിക്കർ, അഡ്വ.ഫ്രാൻസിസ് വി.ആന്റണി, അഡ്വ.ടി.കെ.സുരേഷ്കുമാർ, ഡൊമിനിക് ജോസഫ്, ശ്രീരേഖാ ജി.നായർ, ലിസമ്മ വർഗീസ്, ഇ.ജി ഹരികുമാർ, സി.കെ.ഗോപി, ഓ.സി രാജു എന്നിവർ സംസാരിച്ചു.