
അമ്പലപ്പുഴ: വിശ്വഹിന്ദുപരിഷത്ത് ദേവസ്വം അമ്പലപ്പുഴ അടിമന ശ്രീഭദ്രകാളീ ക്ഷേത്രത്തിൽ പൊങ്കാല നടന്നു. റിട്ട. വിദ്യാഭ്യാസ ഉപജില്ല ഓഫീസർ പി.തങ്കമണി ഭദ്രദീപം കൊളുത്തി പൊങ്കാല ഉദ്ഘാടനം ചെയ്തു. അടിമന ഇല്ലം വാസുദേവൻ നമ്പൂതിരി പൊങ്കാല അടുപ്പിൽ അഗ്നി പകർന്നതോടെ ചടങ്ങുകൾക്ക് തുടക്കമിട്ടു. ക്ഷേത്രം ഭാരവാഹികളായ സി.എൻ.ചന്ദ്രമോഹൻ പിള്ള, എൻ.വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.