ആലപ്പുഴ: നിർമ്മാണ കരാർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കരാറുകാർ ഇന്ന് കരിദിനം ആചരിക്കും. കറുത്ത ബാഡ്ജുകൾ ധരിക്കുകയും ആഫീസുകളിൽ കരിങ്കൊടി ഉയർത്തുകയും ചെയ്യും. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർക്ക് പ്രതിഷേധ സന്ദേശങ്ങൾ അയയ്ക്കും. ദേശീയപാത അതോറിട്ടിക്ക് നൽകുന്ന വിഭവസമാഹരണ സ്വാതന്ത്ര്യം കിഫ്ബിക്ക് നിഷേധിക്കുന്നത് ഇരട്ടത്താപ്പാണ്. വികസന ഫണ്ട് സമാഹരണത്തെ കേന്ദ്രം തടയരുത്. പകരം വികസന ഫണ്ട് വകമാറ്റുന്നതിന് കടിഞ്ഞാണിട്ടാൽ മതി.11ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ പ്രചാരണ നടപടികളും സമരങ്ങളും പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി അറിയിച്ചു.