congress-prathishedham

മാന്നാർ: വയനാട് പൂക്കോട് വൈറ്റിനറി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ കൊലചെയ്യപ്പെട്ട സംഭവത്തിൽ പൊലീസ് കാണിക്കുന്ന നിഷ്ക്രിയ നിലപാടിനെതിരെ മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സ്റ്റോർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം പരുമലക്കടവിൽ സമാപിച്ചു. സമാപന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.വേണുഗോപാൽ, അഡ്വ.ഡി.നാഗേഷ് കുമാർ, അജിത്ത് പഴവൂർ, ബാലസുന്ദരപ്പണിക്കർ, മധു പുഴയോരം, തോമസ്കുട്ടി കടവിൽ, സജീവൻ വെട്ടിക്കാട്, ബെന്നി മുക്കത്ത്, പി.ബി സലാം, വത്സല ബാലകൃഷ്ണൻ, ചിത്ര എം.നായർ, രാധാമണി ശശീന്ദ്രൻ, സജി മെഹ്ബൂബ്, പ്രദീപ് ശാന്തിസദൻ, പ്രവീൺ പ്രഭ, സാബു ട്രാവൻകൂർ, പ്രമോദ് കണ്ണാടിശ്ശേരിൽ, ഹരീന്ദ്രകുമാർ ആര്യമംഗലം, എ.കെ ഗോപാലൻ, സന്തോഷ് ഇരമത്തൂർ എന്നിവർ സംസാരിച്ചു.