
അമ്പലപ്പുഴ: ഡിഫറന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. ഫെഡറേഷൻ ജില്ലാരക്ഷാധികാരി എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന കൺവെൻഷനിൽ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഉദയൻ അദ്ധ്യക്ഷനായി. എച്ച്.സലാം എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി, പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി ഹരികുമാർ പൂങ്കോയ്ക്കൽ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത സതീശൻ, ഭിന്നശേഷി കോർപ്പറേഷൻ ചെയർപേഴ്സൺ ജയാഡാലി,ആര്യ ബൈജു, അബിൻ, പ്രസന്ന ജയൻ എന്നിവർ സംസാരിച്ചു. ഹരിപ്പാട് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.