bk

പൂച്ചാക്കൽ: വീട്ടു മുറ്റത്ത് സൂക്ഷിച്ചിരുന്ന അരൂക്കുറ്റി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വഞ്ചിപുരയ്ക്കൽ സുരേഷിന്റെ ഹീറോ ഹോണ്ട ബൈക്ക് കത്തിനശിച്ചു. ഇന്നലെ പുലർച്ചേ രണ്ടു മണിയോടെ, സ്ഫോടനം കേട്ടുണർന്ന വീട്ടുകാർ വാഹനം കത്തുന്നതാണ് കണ്ടത്. പൂച്ചാക്കൽ പൊലിസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.