
അമ്പലപ്പുഴ: ഫിഷറീസ് വകുപ്പ് മത്സ്യതൊഴിലാളികൾക്കായി അത്യാധുനിക ജി.പി.എസ് വിതരണം ചെയ്തു. 10മത്സ്യത്തൊഴിലാളികൾക്ക് 25ശതമാനം ഗുണഭോക്തൃ വിഹിതം ഇടാക്കി 14812 രൂപയ്ക്കാണ് ഇവ നൽകിയത്. എച്ച്.സലാം എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പുറക്കാട് ഗവ.ന്യൂ.എൽ.പി.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, സ്ഥിരം സമിതി അദ്ധ്യക്ഷ പ്രിയ അജേഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ.ജെ.എയ്ഞ്ചൽ ,അയന എന്നിവർ പങ്കെടുത്തു.