
ചെന്നിത്തല: സേവാഭാരതി സേവനത്തിന്റെ മുഖമാണെന്നും സേവന പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് ആശ്വാസം നൽകുന്നതിലൂടെ ഈശ്വരസമർപ്പണമാണ് ചെയ്യുന്നതെന്നും കാരാഴ്മ ചർച്ച് വികാരി ഫാ.അലക്സാണ്ടർ വട്ടേക്കാട് അഭിപ്രായപ്പെട്ടു. സേവാഭാരതിയുടെ സേവാനിധി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവാഭാരതി ചെന്നിത്തല യൂണിറ്റ് പ്രസിഡന്റ് കെ.രഘുനാഥ്, സെക്രട്ടറി മോഹനൻ പിള്ള, ട്രഷറർ സതീഷ്, വാർഡ് മെമ്പർ ദീപാരാജൻ , ശ്രീകല, പ്രജിത, സജുകുരുവിള എന്നിവർ പങ്കെടുത്തു.