ഹരിപ്പാട്: രണ്ടാം വർഷ വെറ്റിനറി വിദ്യാർത്ഥിയായ സിദ്ധാർത്ഥനെ കൊലപ്പെടുത്തിയ എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം കാർത്തികപ്പള്ളി ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ജ്വാല സംഗമം ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം, ഡി.സി.സി ഭാരവാഹികളായ എസ്.ദീപു. മുഞ്ഞനാട്ട് രാമചന്ദ്രൻ , അഡ്വ.വി.ഷുക്കൂർ. എസ്. വിനോദ് കുമാർ , എം.ആർ.ഹരികുമാർ,കെ.എസ്.ഹരികൃഷ്ണൻ,വി.കെ.നാഥൻ,എച്ച്.നിയാസ്,കാട്ടിൽ സത്താർ, ഡോ.ഗിരിഷ് കുമാർ. പ്രസന്നൻ തൃക്കുന്നപ്പുഴ. എം.എ കലാം 'ആർ.കെ സുധീർ ''പത്മനാഭ കുറുപ്പ്,മോഹനൻ പിള്ള,കെ.കെ.രാമകൃഷ്ണൻ,ജി.സുരേഷ്, എം.എ അജു,അജീർ നാണമ്പാട്ട്.,സജിത്ത് സത്യൻ,മിനി സാറാമ്മ.,പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.