ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം 5 മുതൽ 9 വരെ നടക്കും. 8 നാണ് വർണവിസ്മയം തീർക്കുന്ന കെട്ടുകാഴ്ച നടക്കുന്നത്. ഉത്സവദിനങ്ങളിൽ രാവിലെ 7 ന് നിറപറ സമർപ്പണം. 8 ന് ഭാഗവത പാരായണം, രാത്രി 7 ന് തിരുവാതിര, നൃത്തസന്ധ്യ, നാട്യ മഞ്ജീരം എന്നിവ നടക്കും. 8 ന് ശിവരാത്രി നാളിൽ പുലർച്ചെ 5 ന് ഉരുളിച്ച വഴിപാട്, 6 ന് കാവടി ഘോഷയാത്ര, 8.30 ന് ശിവപുരാണം എന്നിവ നടക്കും. വൈകിട്ട് 4 മുതൽ കെട്ടുകാഴ്ച. ക്ഷേത്രവുമായി ബന്ധപ്പെട്ട 16 കരകളിൽ നിന്നും വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കെട്ടുകാഴ്ചകളായ നന്ദികേശൻ മാരെ കരക്കാരൊന്നടക്കം ചേർന്ന് ക്ഷേത്രത്തിലെത്തിക്കും. രാത്രി 9 ന് കരകൾക്കുള്ള ഗ്രാന്റ് വിതരണം, 11 മുതൽ ഭാവ-രാഗ - താളസമന്വയം, 11മുതൽ സ്റ്റേജ് സിനിമ - ഭൈമസേനി. 9 ന് രാവിലെ മുതൽ നന്ദികേശ ദർശനം, രാത്രി 7.30 ന് ക്ഷേത്രത്തിന്റെ കടാക്ഷം ചികിത്സാ ധനസഹായ പദ്ധതി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പി.അശോകൻനായർ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്.അരുൺ കുമാർ എം.എൽ.എ എന്നിവർ ചികിത്സാ സഹായ വിതരണം നടത്തും. 8 ന് നാടൻ പാട്ട്. ഉത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.അശോകൻ നായർ സെക്രട്ടറി ജി.ഗോപൻ, ട്രഷറർ മനു പനയ്ക്കൽ, വൈസ് പ്രസിഡന്റ് എസ്.സുകു , ജോയിന്റ് സെക്രട്ടറി സി.വേണുഗോപാലക്കുറുപ്പ്, ഉത്സവ കമ്മിറ്റി കൺവീനർ പി.ബി.ഉത്തമൻ എന്നിവർ പറഞ്ഞു.