അമ്പലപ്പുഴ: പുരോഗമന കലാസാഹിത്യസംഘം അമ്പലപ്പുഴ ടൗൺ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ ചരമശതാബ്ദി അനുസ്മരണം നടത്തി. പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല, എസ്.എൻ.എസ്.എസ് ഗ്രന്ഥശാലകളെ ആദരിക്കലും കാവ്യ സായാഹ്നവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.പു.ക.സ ജില്ലാ പ്രസിഡന്റ് ഡോ.ബിച്ചു എക്സ് മലയിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.ദേവദാസ് അദ്ധ്യക്ഷനായി. കുഞ്ചൻ സ്മാരക സമിതി അംഗങ്ങളായ എ.രമണൻ , ജി.വേണുലാൽ , പു.ക. സ ഏരിയ പ്രസിഡന്റ് രാജു കഞ്ഞിപ്പാടം ,പി.കെ.മെമ്മോറിയൽ സെക്രട്ടറി എൻ.എസ്. ഗോപാലകൃഷ്ണൻ, എസ്.എൻ.എസ്.എസ് വായനശാല പ്രസിഡന്റ് ദിലീപ് , കുമാരി ജ്യോതി ലക്ഷ്മി ,പു.ക.സ ഏരിയാ സെക്രട്ടറി ബി .ശ്രീകുമാർ എന്നിവർ സംസാരിച്ചു.ഹരി വൈമ്പാല , ഡോ.രതീഷ് ബാബുജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കിരൺ നന്ദി പറഞ്ഞു.