
പൂച്ചാക്കൽ: വയനാട് പൂക്കാട് വെറ്റനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാ൪ത്ഥിന്റെ മരണത്തിനെക്കുറിച്ച് സമഗ്രമായിഅന്വേഷിക്കണമെന്നും മുഴുവൻ പ്രതികളേയും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂച്ചാക്കലിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടന്നു. സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ. രാജേഷ് ഉദ്ഘാടനം ചയ്തു. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പി.ടി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം. ആർ.രവി, ഇ.കെ.കുഞ്ഞപ്പൻ, ഹബീബ്, ഗംഗാ ശങ്കർ, അപ്പുകുട്ടൻ നായർ, ഹരിഹരൻ, സുധാകരൻ, കൈലാസൻ, എസ്.രാജേഷ്, വി.കെ.സുനിൽകുമാർ, ബാബു തൈക്കാട്ടുശേരി, മോഹനൻ പിള്ള, രതി നാരായണൻ ദേവസ്യ എന്നിവർ നേതൃത്വം നൽകി.