
മുഹമ്മ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിനുത്തരവാദികളായാവർ ശിക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലവൂരിൽ
പന്തംകൊളുത്തി പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം.എസ്.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.തമ്പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.സി നിസാർ, ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറി സി.കെ.വിജയകുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റ് എൻ. ചിദംബരൻ, ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ജി.ചന്ദ്രബാബു, സംസ്ഥാന സെക്രട്ടറി ടി.എം.സന്തോഷ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.ശശികുമാർ, മത്സ്യത്തൊഴിലാളി കോൺ.ബ്ലോക്ക് പ്രസിഡന്റ് ഇ.വി.രാജു, ദളിത് കോൺ.ബ്ലോക്ക് പ്രസിഡന്റ് കാട്ടൂർ മോഹനൻ, കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗീതാ അജയ്, യൂത്ത് കോൺ. മണ്ണഞ്ചേരി മണ്ഡലം പ്രസിഡന്റ് ആഷിഖ് ആശാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ.സബീന,നദീറ ബഷീർ എന്നിവർ സംസാരിച്ചു.