ആലപ്പുഴ: തോട്ടപ്പള്ളിയിൽ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ വ്യക്തി കൈയേറിയതുമായി ബന്ധപ്പെട്ട വിഷയം വിശദമായി പരിശോധിക്കുന്നതിന് രേഖകൾ ഹാജരാക്കുന്നതിന് നിർദ്ദേശം നൽകാൻ അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. പാതിരപ്പള്ള സബ് സ്റ്റേഷനിൽ നിന്നുള്ള 11കെ.വി വൈദ്യുതി ലൈൻ അഴിച്ചുമാറ്റണമെന്ന അസി.എക്സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ട് വാങ്ങാൻ യോഗം തീരുമാനിച്ചു. തഹസീൽദാർ ബീന എസ്.അനീഫ് അദ്ധ്യക്ഷത വഹിച്ചു. എ.ഹാഷിക്, ജിജോ ജോസഫ്, ജി.സജ്ജീവ് ഭട്ട്, എസ്.എ.അഥ്ദുൾ സലാം ലബ്ബ, എം.ഇ.നിസാർ അത്തമ്മദ്, ജോസി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.