ഹരിപ്പാട്: പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്രീശിവശക്തി നന്ദികേശ കെട്ടുകാഴ്ച സമിതിയുടെ പത്താമത് കെട്ടുകാഴ്ച മഹോത്സവം ഇന്ന് മുതൽ 8 വരെ നടക്കും.ഇന്ന് ഉച്ചയ്ക്ക് അന്നദാനം വൈകിട്ട് 7.45 ന് തിരുവാതിര. 5ന് ഉച്ചയ്ക്ക് അൻപൊലി, വൈകിട്ട് 7.30 ന് സിനിമാതാരം ജോബി പാലാ ആൻഡ് ടീം അവതരിപ്പിക്കുന്ന മെഗാ ഷോ. 6 ന് ഉച്ചയ്ക്ക് അന്നദാനം വൈകിട്ട് 7 .30ന് ശൈല നന്ദിനി കുത്തിയോട്ട സമിതി അവതരിപ്പിക്കുന്ന കുത്തിയോട്ട പാട്ടും ചുവടും. 7 ന് വൈകിട്ട് 7.30ന് നൃത്ത നൃത്യങ്ങൾ, 9ന് തിരുവാതിര. 8 ശിവരാത്രി ദിവസം ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 3.30 ന് നന്ദികേശനെ ശ്രീ നീണ്ടൂർ ശിവമൂർത്തി ക്ഷേത്രത്തിലേക്ക് ആനയിക്കും.