ഹരിപ്പാട്: മാദ്ധ്യമപ്രവർത്തകൻ കെ.രാധാകൃഷ്ണനെ പൊലീസുദ്യോഗസ്ഥൻ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതായി പരാതി. ഹരിപ്പാട് സ്റ്റേഷനിലെ പൊലീസുകാരനെതിരെ കായംകുളം ഡിവൈ.എസ്.പിക്ക് പരാതി നൽകി. മാദ്ധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ കാരണം കണ്ടെത്തി, അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈ.എസ്.പിക്ക് രാധാകൃഷ്ണൻ പരാതി നൽകി.