ആലപ്പുഴ : ചേരമാൻകുളങ്ങര മന്നം കേസരി പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പി.എൻ.നാരായണപിള്ള മെമ്മോറിയൽ വായനശാലയുടെ വാർഷികം പ്രസിഡന്റ് വി.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ രാജേന്ദ്രകുമാർ, ശശികുമാർ, ശാന്തകുമാരൻ നായർ, രാമചന്ദ്രമേനോൻ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി സാനൂപ് സ്വാഗതവും രക്ഷാധികാരി ജി.മാധവൻ പിള്ള നന്ദിയും പറഞ്ഞു.