ആലപ്പുഴ: അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോപ്രതിരോധ തുള്ളിമരുന്ന് വിതരണം ജില്ലയിൽ നടന്നു. 1,414 ബൂത്തുകൾ ഇതിനായി പ്രവർത്തിച്ചു. ജില്ലാതല ഉദ്ഘാടനം മാവേലിക്കര ജില്ലാആശുപത്രിയിൽ എം.എസ്.അരുൺകുമാർ എം.എൽ.എ മകൾ നാലു വയസുകാരി അലൈഡയ്ക്ക് മരുന്ന് നൽകി നിർവഹിച്ചു. 1,18,608 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകിയത്. മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീവ് പ്രായിക്കര, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീല, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ്, കുടുംബക്ഷേമ വകുപ്പ് ഉപഡയറക്ടർ ഡോ. ബിന്ദു, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ജമുനാ വർഗീസ്, ജില്ല പ്രോഗ്രാം മാനേജർ ഡോ.കോശി സി.പണിക്കർ, ജില്ല ആർ.സി.എച്ച് ഓഫിസർ ഇൻ ചാർജ് ഡോ.ഫ്രഷി തോമസ്, കുറത്തികാട് ആരോഗ്യ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സാബു സുഗതൻ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ.ജിതേഷ്, ഡെപ്യൂട്ടി ജില്ല എജുക്കേഷൻ മീഡിയ ഓഫീസർ ഡോ.ഐ.ചിത്ര, ജില്ല പബ്ലിക് ഹെൽത്ത് നഴ്‌സ് ഇൻ ചാർജ് റംല ബീവി, അസി. ലെപ്രസി ഓഫീസർ മോഹനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.