tur

തുറവൂർ:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ മുതുകേൽ - മുട്ടുങ്കൽ റോഡ് തുറന്നു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ മുടക്കി 205 മീറ്റർ ദൂരം പാടത്തിന്റെ അരികിലൂടെ റോഡ് പണിതാണ് രണ്ട് റോഡും തമ്മിൽ ബന്ധിപ്പിച്ചത്.ഇപ്പോൾ വെട്ടയ്ക്കൽ ഘണ്ടാകർണ ക്ഷേത്രത്തിന്റെ മുൻഭാഗത്ത് നിന്ന് അഴീക്കൽ എത്താതെ തന്നെ പത്മാക്ഷി കവല റോഡിൽ എത്തിച്ചേരാൻ കഴിയുമെന്നതാണ് റോഡിന്റെ പ്രത്യേകത. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയപ്രതാപൻ, ഗ്രാമപഞ്ചായത്ത് അംഗം രാജേഷ്.വി.കെ,പുരുഷൻ ,സുരേഷ് ബാബു,അഭിജിത്ത് എന്നിവർ പങ്കെടുത്തു.