a

മാവേലിക്കര: കായിക പരിശീലനം നടത്തുന്നതിനോ കായികമേള സംഘടിപ്പിക്കുന്നതിനോ ഇടമില്ലാതെ വീർപ്പുമുട്ടി മാവേലിക്കര നഗരം. കലാകായിക രംഗത്ത് കേരളത്തിന് തന്നെ മികച്ച സംഭവന നൽകാൻ കഴിവുള്ള ഒരു യുവതയുടെ നാടാണ് മാവേലിക്കര. ഗവ.ബോയ്സ് സ്‌കൂൾ ഗ്രൗണ്ട് കായിക പരിശീലനത്തിനായി നേരത്തെ ഉപയോഗിച്ചിരുന്നെങ്കിലും പുതിയ കെട്ടിടങ്ങളുടെ വരവോടെ ഇവിടത്തെ സ്ഥലപരിമിതി ഇപ്പോൾ പരിശീലനത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഒരു സ്റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യമുയരുന്നത്.

........

# ഒന്നര ഏക്കറോളം സ്ഥലം
മാവേലിക്കര നഗരസഭയുടെയുടേയും തഴക്കര പഞ്ചായത്തിന്റെയും അതിർത്തിയിൽ ഒന്നര ഏക്കറോളം സ്ഥലമുണ്ടെങ്കിലും അതിന്റെ ഉടമസ്ഥാവകാശം മാവേലിക്കര ഗവ.ആശുപത്രിക്കാണ്. ഈ സ്ഥലത്തായിരുന്നു അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്നത്. നിലവിൽ ഇവിടെ മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മാലിന്യമുക്ത മാവേലിക്കര എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി എം.എൽ.എ മുൻകൈയെടുത്ത് ഇവിടം വൃത്തിയാക്കിയിരുന്നു. ഈ സ്ഥലം കായികപരിശീലനത്തിനായി വിട്ടുനൽകണമെന്നാണ് യുവജനങ്ങളുടെ ആവശ്യം.

......

''സ്റ്റേഡിയം നിർമ്മിക്കുന്നതിന് എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ മുൻകൈ എടുക്കണം. നിരവധി പ്രതിഭകൾ ഉള്ള ഇവിടെ നിന്ന് നിരവധി കായിക താരങ്ങൾക്കും ജന്മംനൽകാനാകും.

കായികപ്രേമികൾ