ആലപ്പുഴ: ഇന്ന് മുതൽ പെൻഷൻ വിതരണം ചെയ്തില്ലെങ്കിൽ ഹരിപ്പാട്, മുതുകുളം സബ് ട്രഷറികൾ ഉപരോധിക്കാൻ തീരുമാനിച്ചതായി ജനശ്രീ ഹരിപ്പാട് ബ്ലോക്ക് യൂണിയൻ കമ്മിറ്റി തീരുമാനിച്ചു. ആലോചന യോഗം ചെയർമാൻ ബി.എസ്.സുജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ.അശ്വതി അദ്ധ്യക്ഷത വഹിച്ചു. വി.ബാബുക്കുട്ടൻ, ശോഭ ഓമനക്കുട്ടൻ, സോമൻ പിള്ള, ബാബുരാജ്, ദിനരാജൻ, അജീർ, തുളസി തുടങ്ങിയവർ സംസാരിച്ചു.