ഹരിപ്പാട്: ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര കവലയിൽ കാർ തട്ടി സൈക്കിൾ യാത്രക്കാരൻ മരിച്ചു. ചേപ്പാട് കിഴക്ക് മഠത്തിൽ ദേവദാസൻ (പൊടിയൻ-61) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45നായിരുന്നു അപകടം. കവലയ്ക്ക് തെക്കുമാറി റോഡിന്റെ പടിഞ്ഞാറുവശത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിപോകുന്നതിനിടെ കായംകുളം ഭാഗത്തുനിന്നെത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.