ആലപ്പുഴ: ആലപ്പുഴ, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിന് വിവിധ ചുമതലകളുള്ള നോഡൽ ഓഫീസർമാരെ കളക്ടർ ജോൺ വി.സാമുവൽ നിയമിച്ച് ഉത്തരവായി. ജില്ലാനോഡൽ ഓഫീസർമാരുടെ യോഗം കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പൊതുജനങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ നോഡൽ ഓഫീസർമാരുമായി ബന്ധപ്പെടണമെന്ന് കളക്ടർ അറിയിച്ചു.