മാന്നാർ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹല്ല് സാരഥി സംഗമം ഇന്ന് മാന്നാറിൽ നടക്കും. രാവിലെ 7.30ന് പുത്തൻപള്ളിയിൽ നടക്കുന്ന ഖബർ സിയാറത്തിനും പ്രാർത്ഥനക്കും മാന്നാർ ജുമാ മസ്ജിദ് ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി നേതൃത്വം നൽകും. മാന്നാർ നഫീസത്തുൽ മിസ്‌രിയ്യ സനാഇയ്യ കോളേജ് ക്യാമ്പസിൽ രാവിലെ 8.45ന് സമസ്ത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗം മാന്നാർ ഇസ്മായിൽ കുഞ്ഞ് ഹാജി പതാക ഉയർത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്യും. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിംകുട്ടി വിളക്കേഴം അദ്ധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുല്ല തങ്ങൾ അൽ ഐദ്രൂസി ആമുഖ പ്രഭാഷണം നടത്തും. എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ ഫൈസി മുക്കം മുഖ്യാതിഥിയാകും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഇ.എസ് ഹസൻ ഫൈസി, ഐ.ബി ഉസ്മാൻ ഫൈസി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും . സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആലപ്പുഴ ജന.സെക്രട്ടറി അബ്ദുറഹ്മാൻ അൽ ഖാസിമി അതിഥികളെ ആദരിക്കും.