
മാന്നാർ: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം മാന്നാർ ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിൽ നടന്നു. ന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശാന്തിനി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഐ റെജി ഡെയിൻസ് സ്വാഗതം പറഞ്ഞു. ജെ.പി.എച്ച്.എൻ സുധ, ജൂനിയർ എച്ച്.ഐമാരായ സജിത്, റഊഫ്, ഹഫീസ്, നിവ്വി എന്നിവർ നേതൃത്വം നൽകി. മാന്നാർ ഗ്രാമപഞ്ചായത്തിലെ 4, 6, 7, 8 വാർഡുകളുടെ പൾസ് പോളിയോ ഇമ്മ്യൂണിക്കേഷൻ സംയുക്തമായി 6-ാം വാർഡ് കുടുംബ ക്ഷേമ ഉപകേന്ദ്രത്തിൽ വാർഡ് മെമ്പർ സലിം പടിപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. ആശാവർക്കർമാരായ രാജേശ്വരി.പി, എൻ.അമ്മിണി എന്നിവർ നേതൃത്വം നൽകി. കടപ്ര ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശിവദാസ് യു.പണിക്കർ, സ്റ്റാഫ് നഴ്സ് ജിൻസി, ജെ.പി.എച്ച്.എൻ ഷെബീന, ദൃശ്യ, ആഗ്നസ്, ഉദയകുമാരി തുടങ്ങിയവർ സംസാരിച്ചു.