
ഹരിപ്പാട് : മണ്ണാറശാല യു.പി സ്കൂളിൽ കഴിഞ്ഞ അദ്ധ്യയന വർഷം അക്കാദമിക രംഗത്ത് മികവുപുലർത്തിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും 2023 ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ച സ്‌കൂളിലെ പൂർവ വിദ്യാർത്ഥികൾക്കും വിവിധ സ്‌കോളർഷിപ്പ് പരീക്ഷ ജേതാക്കൾക്കും ജില്ല- ഉപജില്ലാതല മേളകളിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്കും അനുമോദനം നൽകുന്ന പരിപാടിയായ 'പ്രതിഭാസംഗമം -2024' സംഘടിപ്പിച്ചു. ഹരിപ്പാട് നഗരസഭ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. നാഗദാസ് മുഖ്യപ്രഭാഷണം നടത്തി. ഹരിപ്പാട് നഗരസഭാംഗം എസ്. രാധാമണിയമ്മ, ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ഗീത എന്നിവർസംസാരിച്ചു.മുൻ പ്രഥമാദ്ധ്യാപകൻ എൻ. ജയദേവൻ,മാലിനി ദേവി, അഡ്വ.നാരായണ മൂസത്,അദ്ധ്യാപിക ഇ. പി.ബിന്ദു, വിവിധ ക്ലബ് കൺവീനർമാരായ എസ്. ആര്യൻ നമ്പൂതിരി, രേഖ.വി.നായർ, ആർ.എസ്.ശ്രീലക്ഷ്മി, സി.കെ.ശ്രീജ, ഇ.ആർ.വിദ്യ, വി.ആർ.വന്ദന, ഷജിത്ത് ഷാജി, ജി. ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു. പ്രഥമാദ്ധ്യാപിക കെ.എസ്.ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.റഷീദ് നന്ദിയും പറഞ്ഞു.