karshika-vipani

മാന്നാർ: കേരള സർക്കാർ സംരംഭമായ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ചെന്നിത്തലയിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സമതിയോടനുബന്ധിച്ച് ഇൻപുട്ട് ന്ററിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത് അദ്ധ്യക്ഷവഹിച്ചു. വിപണിയുടെ ആദ്യ വിൽപ്പന ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിപു പടകത്തിൽ,വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ മാർക്കറ്റിംഗ് മാനേജർമാരായ ശാന്തൻ, വർഗ്ഗീസ് ജോൺ, ഡപ്യൂട്ടി മാനേജർ സരിത എസ്.നായർ എന്നിവർ സംസാരിച്ചു.