hji

ഹരിപ്പാട്: ഇൻസുലേറ്റഡ് വാൻ ബൈക്കിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന

ഗൃഹനാഥൻ മരിച്ചു. കുമാരപുരം മൂടയിൽ തെക്കതിൽ ഗോപാലകൃഷ്ണൻ (57) ആണ് മരിച്ചത്. കഴിഞ്ഞ 24ന് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് തെക്കുവശത്തുള്ള പെട്രോൾ പമ്പിന് സമീപം ഗോപാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇൻസുലേറ്റഡ് വാൻ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യആശുപത്രി ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണൻ ഇന്നലെ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: അനിത. മക്കൾ: നീതു ജി.കൃഷ്ണൻ, നിഖിൽ ജി.കൃഷ്ണൻ. മരുമകൻ : ശരത്. സഞ്ചയനം ഞായർ രാവിലെ 9ന്.