ആലപ്പുഴ: മുഖ്യമന്ത്രി കർഷകരുമായി മുഖാമുഖം നടത്തിയതിന് പിന്നാലെയാണ് കൃഷി നിർത്തുന്നതായിട്ടുള്ള വാർത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ കർഷകമുഖാമുഖം പ്രഹസനമെന്ന് തെളിഞ്ഞതായി ബി.ജെ.പി ജില്ലാഅദ്ധ്യക്ഷൻ എം.വി.ഗോപകുമാർ ആരോപിച്ചു. ദുരിതം അനുഭവിക്കുന്ന കർഷകരെ വേണം മുഖാമുഖത്തിന് വിളിക്കാൻ. പകരം സംസ്ഥാന സർക്കാരിനെ പുകഴ്ത്തുന്നവരെ മാത്രമാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത്. കർഷകർക്ക് കേന്ദ്രം നൽകുന്ന തുകപോലും പിടിച്ചു വയ്ക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേന്ദ്ര വിഹിതത്തിന് ആനുപാതികമായി സംസ്ഥാനം തുകവർദ്ധിപ്പിച്ചില്ലെങ്കിലും അതിൽ കൈയിട്ടുവാരുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.