a

മാവേലിക്കര: പുതിയകാവ് ഭദ്രകാളീദേവീ ക്ഷേത്ര വളപ്പിൽ പുനർനിർമ്മിച്ച കളിത്തട്ടിന്റെ സമർപ്പണം മാവേലിക്കര താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര നിർവ്വഹിച്ചു. മേൽശാന്തി ശങ്കരൻ നമ്പൂതിരി പൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. യൂണിയൻ സെക്രട്ടറി വി.ആർ സാനിഷ് കുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സുനിൽ ചന്ദ്രൻ, രാജീവ് ജെ, സദാശിവൻ പിള്ള, കരയോഗം ഭാരവാഹികളായ മുരളീധരൻ നായർ, ഭുവനേന്ദ്രൻ നായർ, ഗോപിനാഥൻ നായർ, പ്രായക്കര രവികുമാർ, ഗോപിനാഥൻ പിള്ള എന്നിവർ സംസാരിച്ചു.ഭക്തജനങ്ങൾക്ക് വിശ്രമിക്കാനും കൂത്ത്, ഓട്ടൻതുളളൽ പോലെയുള്ള ക്ഷേത്ര കലകൾ നടത്തുവാനും കളിത്തട്ട് ഉപയോഗിച്ചിരൂന്നു. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലേക്ക് നീങ്ങിയ കളിത്തട്ട് സംരക്ഷിക്കുവാനാണ് പുനർനിർമ്മിച്ചത്.